Shikkari Shambu will do what Meesha Madhavan did to Dileep’s career: Sugeeth <br />ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ സിനിമകള്‍ക്ക് ശേഷം സുഗീതും കുഞ്ചാക്കോ ബോബനും വീണ്ടും ഒരുമിച്ചെത്തുകയാണ്. ശിക്കാരി ശംഭുവെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചാക്കോച്ചന്‍. മീശമാധവനിലൂടെ ദിലീപ് ചെയ്തത് പോലെ തന്നെയാണ് ശിക്കാരി ശംഭവുവിലൂടെ കുഞ്ചാക്കോ ബോബനും ചെയ്യുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ദിലീപിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ഇത്.ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചോക്ലേറ്റ് ഹീറോയില്‍ നിന്നും ചുവട് മാറ്റിയ താരത്തിനെ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ഈ ചിത്രത്തില്‍ കാണാനാവുക. ചാക്കോച്ചന്റെ മാസ്സ് അവതാറാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ചാക്കോച്ചനില്‍ നിന്നും ഇത്തരത്തിലുള്ളൊരു കഥാപാത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ സാധ്യതയില്ല. <br />