Qatar monitoring Sheikh Abdullah's detention in uae <br />ശെയ്ഖ് അബ്ദുല്ലയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ തന്നെ തടഞ്ഞുവച്ചതായി അദ്ദേഹം പറയുന്നതായാണ് വ്യക്തമാകുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ ഏത് അവസ്ഥയിലാണുള്ളത് എന്ന കാര്യം പറയാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു. യു എ ഇ ഉള്‍പ്പെടെയുള്ള ഉപരോധ രാഷ്ട്രങ്ങളുടെ സ്ഥിരം രീതിയാണിത്. വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ ഹാനിക്കുന്ന സ്വഭാവം ഇവരുടെ ഭാഗത്തുനിന്ന് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. താന്‍ തടവിലാണെന്ന വിവരം ശെയ്ഖ് അബ്ദുല്ല തന്നെയാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പുറത്തുവിട്ടത്. താന്‍ യുഎഇ തലസ്ഥാനമായ അബൂദബിയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നുണ്ട്.