Surprise Me!

മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്ററിലെ രഹസ്യം എന്തായിരുന്നു??

2018-01-16 1,130 Dailymotion

Mammootty’s Parole first look poster big hit <br />മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന മറ്റൊരു സിനിമയാണ് പരോള്‍. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.പുറത്ത് വിടുമെന്ന് പറഞ്ഞിരുന്ന ദിവസം തന്നെ സിനിമയില്‍ നിന്നും ഒരു പോസ്റ്റര്‍ ലീക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടും ഒരു പോലെ ഹിറ്റായിരിക്കുകയാണ്. പുറത്ത് വന്ന പോസ്റ്ററുകളില്‍ ഒരു പ്രധാനപ്പെട്ട കാര്യം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു.ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയില്‍ നിന്നും ജനുവരി 13 നായിരുന്നു മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ലീക്കായി വന്നതാണെങ്കിലും രണ്ട് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.സിനിമയുടെ പോസ്റ്ററില്‍ ഒരു രഹസ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. അതിങ്ങനെയാണ്.. പോസ്റ്ററില്‍ പരോള്‍ എന്നെഴുതിയ വാക്കില്‍ പകുതി അഴിയ്ക്കുള്ളിലും പകുതി പുറത്തുമായിട്ടാണ് കാണിച്ചിരിക്കുന്നത്. അതിനര്‍ത്ഥം മമ്മൂക്ക പകുതി സമയം ജയിലിലും ശേഷം സിനിമയുടെ കഥ പുറത്ത് നിന്നുമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. <br />

Buy Now on CodeCanyon