Surprise Me!

കാസര്‍കോട് വീട്ടമ്മയുടെ അതിദാരുണമായ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു

2018-01-20 277 Dailymotion

കാസര്‍കോട് പെരിയയിലെ വീട്ടമ്മയുടെ അതിദാരുണമായ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തൊട്ടടുത്ത് വീടുകളുണ്ടായിട്ട് പോലും സുബൈദയുടെ നിലവിളി ശബ്ദമോ മറ്റെന്തെങ്കിലും അസാധാരണമായോ അയൽക്കാർ ആരും കേൾക്കുകയോ കാണുകയോ ഉണ്ടായിട്ടില്ല. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സുബൈദയ്ക്ക് പരിചയമുള്ള ആളുകള്‍ തന്നെയാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സുബൈദയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകൾ. അതുകൊണ്ട് തന്നെ സുബൈദയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്രക്തം കട്ടപിടിച്ച നിലയിലായിരുന്നു ഇവിടം. സുബൈദയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുവായ ഹാരിസ് വെള്ളിയാഴ്ച അന്വേഷിച്ച് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ ഫോണില്‍ വിളിച്ചു. ഫോണ്‍ അകത്ത് നിന്ന് റിംഗ് ചെയ്തുവെങ്കിലും ആരും എടുക്കാത്തതെ വന്നതോടെ ഹാരിസിന് സംശയമായി.ഹാരിസ് അയല്‍ക്കാരെ വിളിച്ച് വിവരം പറയുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. വീടിന് പിറകിലെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുന്‍വാതിലിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. പോലീസ് നായ വീടിന് ചുറ്റും ഓടി നടക്കുക മാത്രമാണ് ചെയ്തത്.

Buy Now on CodeCanyon