Actress Abduction Case: Dileep's Verdict On January 25 <br />നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദിലീപിന്റെ കൈവശം ഉണ്ടോ എന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ്. അതിന് കാരണം ദിലീപ് നല്‍കിയ ഹര്‍ജിയിലെ വിവരങ്ങള്‍ തന്നെയാണ്. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെങ്കില്‍, അത് എന്തായാലും ദിലീപിനും നടിക്കും ഒരുപോലെ ദോഷകരമായേക്കും എന്നാണ് വിലയിരുത്തല്‍.കോടതിയുടെ അനുമതിയോടെ ദിലീപും അഭിഭാഷകനും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇത്രയും സൂക്ഷമമായ വിവരങ്ങള്‍ എങ്ങനെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും എന്നതാണ് ചോദ്യം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട് എന്നായിരുന്നു ദിലീപിന്റെ വാദം. ചില ഭാഗങ്ങളില്‍ ഇത് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട് എന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ് എന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദം. ഹര്‍ജിയില്‍ ഇത്രയും സൂക്ഷ്മമായ വിവരങ്ങള്‍ ദിലീപ് എങ്ങനെ ഉള്‍പ്പെടുത്തി എന്നണ് പ്രോസിക്യൂഷന്റെ ചോദ്യം.
