Surprise Me!

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രണവിന്റെ ആദി, പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

2018-01-26 1,724 Dailymotion

<br />ഒടുവില്‍ താരപുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് കിട്ടുന്നതിനെക്കാളും മികച്ച വരവേല്‍പ്പാണ് പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത് <br />ഫാന്‍സ് ഷോ അടക്കമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മുന്‍വിധിയും അമിത പ്രതീക്ഷകളും കൊടുക്കാതെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന് ഇന്നലെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു...ബാലതാരമായി സിനിമയിലെത്തി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്ന് തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയാണ് പ്രണവ് കരിയര്‍ തുടങ്ങിയത്. പുനര്‍ജനി, ഒന്നാമന്‍ എന്നീ സിനിമകളില്‍ അഭിനയിച്ച പ്രണവ് നായകനാകുന്ന കന്നിചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.താരരാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ പ്രണവിന് ആരാധകരുടെ വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്.

Buy Now on CodeCanyon