Surprise Me!

മറ്റു നടിമാരുടെ ഭർത്താക്കന്മാരെ പോലെയാവില്ല ഭാവനയുടെ ഭർത്താവ്, ഭാവന സിനിമയിൽ തുടരുമോ??

2018-01-28 6 Dailymotion

വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറയുന്ന പതിവ് ശൈലിയിലേക്ക് താനില്ലെന്ന് നേരത്തെ തന്നെ ഭാവന വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ അഭിനേത്രിയേയും സിനിമാലോകത്തിന് നഷ്ടമാവുമോയെന്ന തരത്തിലുളള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. എന്നാല്‍ വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് ഭാവന നേരത്തെ അറിയിച്ചിരുന്നു.കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹം കഴിഞ്ഞ് പോയ അഭിനേത്രികള്‍ക്ക് ഒത്തുകൂടാനുള്ളൊരു അവസരം കൂടിയായിരുന്നു ഭാവനയുടെ വിവാഹം. സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, തീതു മോഹന്‍ദാസ്, നവ്യ നായര്‍, സയനോര, രമ്യ നമ്പീശന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, നസ്രിയ നസീം, മമ്മൂട്ടി തുടങ്ങി നിരവധി പേര്‍ ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ഭാവനയുടെ കല്യാണം നിശ്ചയിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകരെ അലട്ടിയിരുന്ന പ്രധാന ചോദ്യവും ഇതായിരുന്നു.

Buy Now on CodeCanyon