the #1 network for Dailymotioners:
السلام عليكم
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No* : 1⃣8⃣

1⃣2⃣.3⃣.2⃣0⃣1⃣8⃣

*ബസ്മലയും ഹംദലയും ഭാഗം - 4*

بسْم اللّه
' *ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു*

( *രോഗങ്ങളും വേദനകളും മനുഷ്യ ശരീരത്തെ ബാധിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാവുന്നതിനു ചികിത്സ അത്യാവശ്യമാണ്. പ്രകൃതിയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മരുന്നുകൾ കണ്ടെത്തി ചികിത്സിക്കുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതും നിർദ്ദേശിച്ചിട്ടുള്ളതും തന്നെ.ഇതിനായി വിദഗ്ദരായ ഡോക്റ്റർമാരുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്.
മരുന്ന് വഴിയോ മന്ത്രം വഴിയോ എങ്ങിനെ രോഗ ചികിത്സ നടത്തിയാലും അല്ലാഹുവാണ് രോഗശമനം നടത്തുന്നത് എന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം വിശ്വാസി അത് ചെയ്യുന്നത്. രോഗചികിത്സക്ക് അല്ലാഹു നിരോധിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കാവതല്ല.
നന്മ പ്രവർത്തിക്കലും അല്ലാഹുവിനെ സദാ സ്മരിക്കലും (ദിക്ർ ) അല്ലാഹുവിനോട് ദുആ ചെയ്യലും അവനു വിധേയപ്പെടലും അവനോടു തൗബ ചെയ്തു മടങ്ങലുമാണ് ഏറ്റവും നല്ല ചികിത്സ*

*ചികിത്സക്കായി വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട മന്ത്രങ്ങൾ എല്ലാം തന്നെ അല്ലാഹുവിനുള്ള ദിക്റുകളും അവനോടുള്ള പ്രാർത്ഥനകളുമാണ്*.
*ഇക്കൂട്ടത്തിൽ ബിസ്മില്ലാഹിയുടെ പ്രാധാന്യവും മഹത്വവും വളരെ വലുതാണ്*.)

എ .

*ശരീര ഭാഗങ്ങളിൽ വേദനയുണ്ടാവുമ്പോൾ* :
*വേദനയുള്ള ശരീര ഭാഗത്തു വലതു കൈ വയ്ക്കുകയും ഏഴു തവണ വലതു കൈ കൊണ്ട് വേദന ഉള്ള ശരീര ഭാഗത്തു തടവുകയും ഏഴു തവണ താഴെ ദിക്ർ ചൊല്ലുകയും ചെയ്യുക* :
*بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ*
*സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .ഞാൻ അനുഭവിക്കുന്നതിന്റെയും ഞാൻ ഭയക്കുന്നതിന്റെയും തിന്മയിൽ നിന്ന് അല്ലാഹുവിന്റെ ഇസ്സത്ത് കൊണ്ടും ഖുദ്റത്തു കൊണ്ടും ഞാൻ കാവൽ തേടുന്നു*''.

ഏ.

*രോഗിക്ക് മന്ത്രിക്കുമ്പോൾ* :

1. *രോഗിക്ക് മന്ത്രിക്കുമ്പോൾ താഴെ ചേർത്ത ദുആ ചൊല്ലുക* :
*بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ*
*സാരം : അല്ലാഹുവിന്റെ നാമത്തിൽ , അസൂയാലുവിന്റെ ദൃഷ്ടിയിൽ നിന്നും താങ്കളെ ബുദ്ധിമുട്ടിക്കുന്ന സകല കാര്യങ്ങളിൽ നിന്നും താങ്കളെ ഉപദ്രവിക്കുന്ന എല്ലാ നഫ്സിൽ നിന്നും മുക്ത..