the #1 network for Dailymotioners:
السلام عليكم
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No : 21

19.03.18

ബസ്മലയും ഹംദലയും ഭാഗം - 7

بسْم اللّه
'ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു

എം .

നഗ്നത വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ അതിനു മുമ്പായി :

നഗ്നത വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ അതിനു മുമ്പായി ' ബിസ്മില്ലാഹ് ' എന്ന് ചൊല്ലണം .ഇത് പിശാചിന്റെ ഇടപെടൽ ഒഴിവാക്കാൻ സഹായിക്കും.
ദമ്പതികൾ സംയോഗത്തിനു മുമ്പായി ബിസ്മില്ലാഹി ചേർത്ത് ദിക്ർ ചൊല്ലുന്നത്, സംയോഗത്തിൽ പിശാച് പങ്കെടുക്കാതിരിക്കുന്നതിനും അതിൽ ഉണ്ടായേക്കാവുന്ന കുട്ടിയിൽ പിശാചിന്റെ തിന്മ ഇല്ലാതിരിക്കുന്നതിനും ഉതകുമെന്നും നാം കഴിഞ്ഞ ക്ലാസ്സിൽ മനസ്സിലാക്കിയല്ലോ. ഇപ്രകാരം തന്നെ മല മൂത്ര വിസർജ്ജന സ്ഥാനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പായി ബിസ്മിലില്ലാഹ് ചേർത്ത് ചൊല്ലുന്ന ദിക്റിന്റെ താല്പര്യവും പിശാചുക്കളിൽ നിന്ന് അല്ലാഹുവോട് അഭയം തേടലാണല്ലോ
മനുഷ്യന്റെ നഗ്നതക്കും ജിന്ന് - പിശാചുക്കൾക്കും ഇടയിലെ ഒരു മറയാണ് ബിസ്മില്ലാഹ് എന്ന് തിരു നബി പഠിപ്പിച്ചിട്ടിട്ടുണ്ട് .
കുളിക്കാൻ വേണ്ടിയോ വസ്ത്രം മാറുന്നതിനോ വേണ്ടി ഉടുത്തിരിക്കുന്ന വസ്ത്രം ഊരുമ്പോഴും ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ്.

എൻ .

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തേക്കു വരുമ്പോഴും:

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തേക്കു വരുമ്പോഴും ബിസ്മില്ലാഹ് ഉൾപ്പെടെയുള്ള ദിക്റുകൾ ചൊല്ലൽ സുന്നത്താണ്.വിവിധ ദിക്റുകൾ ഹദീസുകളിൽ കാണാം.വിവിധ ഹദീസുകളിൽ വന്ന ദിക്റുകൾ പരിശോധിച്ചാൽ പ്രസ്തുത ദിക്റുകളിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

മസ്ജിദിൽ പ്രവേശിക്കുമ്പോൾ വലതു കാൽ മുന്തിക്കണം.

മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ ഇടതു കാൽ മുന്തിക്കണം

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോഴും പിശാചിൽ അല്ലാഹുവിനോട് കാവൽ തേടണം ,
ബിസ്മില്ലാഹ് ഉച്ചരിക്കണം ,
അല്ലാഹുവിന്റെ റസൂലിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലണം.

മസ്ജിദിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്നും മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ അല്ലാഹുവിന്റെ ഫദ്‌ലിൽ നിന്നും ചോദിക്കുക

മസ്ജിദിൽ പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ :
أَعُوذُ بِاَللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ

بِس..