ആഹാരം പൊതിയുന്നതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

പാഴ്‌സലായി നല്‍കുന്ന ആഹാരം പൊതിയുന്നതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷ അതോരിറ്റി. ഈ മേഖലയിലെ വന്‍കിട കമ്പനികള്‍മുതല്‍ വഴിയോരത്തെ തട്ടുകടക്കാര്‍ക്കുവരെ ബാധകമാണ് പുതിയ നിയന്ത്രണം. പാകംചെയ്ത ആഹാരവും പാകംചെയ്യാനുള്ളവയും പൊതിയുന്നത് ഏതുതരം വസ്തുക്കള്‍കൊണ്ടായിരിക്കണമെന്ന് കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതിയാനുപയോഗിക്കുന്ന പേപ്പര്‍, ബോര്‍ഡ്, ഗ്ലാസ്, ലോഹത്തകിട്, പ്ലാസ്റ്റിക് തുടങ്ങിയവയ്‌ക്കെല്ലാം പുതിയ മാനദണ്ഡങ്ങളുണ്ടാക്കും. അതനുസരിച്ചുമാത്രമേ വിതരണം ഇനി മുതല്‍ അനുവദിക്കൂ.പൊതുജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാകും കരടില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/