കടല്‍വഴി ഭീകരരെത്തുമെന്ന് മുന്നറിയിപ്പ്.രണ്ടും കല്‍പ്പിച്ച് ഗോവന്‍ തീരം

കടല്‍വഴി ഭീകരരെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവന്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം.പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടയച്ചിരുന്നു ഈ മത്സ്യബന്ധന ബോട്ടിലാകും ഭീകരരെത്തുകയെന്ന്് രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവരം നല്‍കിയത്. തീരത്തെ കസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകളുമടക്കം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം ഗോവയ്‌ക്കൊപ്പം മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം വിവരമറിയിച്ചിട്ടുണ്ടെന്ന് ഗോവന്‍ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ അറിയിച്ചു
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/