കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരം ഇന്ന് മുതല്‍

ക്രിക്കറ്റ് വാശിയുടെയും ആവേശത്തിന്റെയും പര്യായമാക്കി മാറ്റിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം പതിപ്പിന് 2018ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കൊടിയേറും.ബദ്ധവൈരികളായ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായമണിഞ്ഞ ചൈന്നെ സൂപ്പര്‍കിംഗ്‌സിനെ നേരിടും.ദുര്‍ബലരെന്ന മുന്‍വിധി വേണ്ട എല്ലാ ടീമുകളും മികച്ചത് തന്നെ.താരത്തിളക്കമല്ല പോരാട്ടവീര്യമാണ് ഐപിഎല്ലിന് മുതല്ക്കൂട്ട്.രാജസ്ഥാന്‍ റോയല്‍സും ചെന്നൈയും മടങ്ങിയെത്തിയതോടെ ഐപിഎല്ലിന് പഴയ പകിട്ട് തിരിച്ചുകിട്ടി,വൈകിട്ട് 5ന്‌ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളോടെയാണ് ക്രിക്കറ്റ് പൂരത്തിന് വേദിയുണരുന്നത്.ഹൃത്വിക് റോഷന്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് തമന്നഭാട്ടിയ തുടങ്ങിയവരുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങള്‍ .ഇനി മെയ് 27ന് മുംബൈയില്‍ ഫൈനല്‍ പോര് കഴിയും വരെ ഇനി വെടിക്കെട്ട് തന്നെ

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/