Surprise Me!

ശരീരത്തില്‍ 500 ഓളം ഒടിവുകള്‍...കുഞ്ഞ് റീക്കോ

2018-04-10 1 Dailymotion

ശരീരത്തില്‍ 500 ഓളം ഒടിവുകള്‍...കുഞ്ഞ് റീക്കോ

ലോകത്തിന് മുന്നില്‍ അതിജീവനത്തിന്റെ അത്ഭുതമായി മാറി റീക്കോ ക്യൂനന്‍

മരുന്നുകളും ആശുപത്രി ചികിത്സയുമായിട്ടാണ് റീക്കോയുടെ ജീവിതം മുന്നോട്ട് പോകുന്നത്.
മാരകമായ ഒസ്റ്റിയോജിനീസസ് ഇംപപെര്‍ഫെക്ടാ ടൈപ്പ് ത്രി എന്ന മാരക രോഗത്തിന് അടിമയാണ് കുഞ്ഞ് റീക്കോ. കാനഡയിലെ ടൊറന്റോ സ്വദേശിയാണ് ഈ ആറു വയസ്സുകാരന്‍. ഒന്നു തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താല്‍ മതി റീക്കോയുടെ എല്ലുകള്‍ തവിടുപൊടിയാകും. എല്ലുകള്‍ക്ക് തീരെ ബലമില്ലാത്തതാണ് റീക്കോയുടെ ഈ അവസ്ഥയ്ക്ക് കാരണം.20,000 പേരില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന രോഗമാണ് ഇതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഒന്നാം പിറന്നാള്‍ ആയപ്പോഴേക്കും റീക്കോയുടെ ശരീരത്തില്‍ 80 ഒടിവുകള്‍ സംഭവിച്ചു. ആറു വയസ്സിനിടയില്‍ ഉണ്ടായ ഒടിവുകളുടെ എണ്ണം അഞ്ഞൂറാണ്. ഇതുവരെ പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും അതിനൊന്നും ഫലം കണ്ടില്ല.
ഇപ്പോള്‍ കൈയിലും കാലിലും മെറ്റല്‍ റോഡുകള്‍ ഇട്ടിട്ടുണ്ട്.വളരുന്തോറും ഈ രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് റീക്കോയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon