Surprise Me!

''ട്രിപ്പിള്‍സ് '' ഇനി വേണ്ട....

2018-04-16 0 Dailymotion

''ട്രിപ്പിള്‍സ് '' ഇനി വേണ്ട....

ബൈക്കുകളിലെ ട്രിപ്പിളടിക്കാരെ പിടികൂടാന്‍ നിര്‍ദ്ദേശം

ബൈക്കുകളിലെ ട്രിപ്പിളടി ഇനി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി വരുന്നത്. ബൈക്കുകളില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തടയാന്‍ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിള്‍ റൈഡിങ് നടത്തുന്നവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവര്‍ക്കു മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനയാത്രികര്‍ക്കും അപകടമുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്ന സംഘങ്ങള്‍ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon