ഇനി ടെലികോം മേഖലക്ക് നല്ലകാലം...

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൻ മുന്നേറ്റമാണ് ടെലികോം മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

പുതിയ കമ്പനികൾ രംഗപ്രവേശനം ചെയ്തതോടെ ഉപഭോക്താക്കൾക്കും കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം ലഭിക്കാൻ തുടങ്ങി. എന്നാൽ അടുത്ത നാലു വർഷത്തിനുള്ളിൽ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾ വരാൻ പോകുകയാണെന്നാണ് പുതിയ ടെലികോം നയം വ്യക്തമാക്കുന്നത്.
2022ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 2020ന് അകം 5ജി ശൃംഖല, രാജ്യം മുഴുവൻ 50 എംബിപിഎസ് (സെക്കൻഡിൽ 50 മെഗാബിറ്റ്) വേഗമുള്ള ഇന്റർനെറ്റ് തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുന്ന ‘ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ നയം 2018’ന്റെ കരടാണ് അവതരിപ്പിച്ചിരിക്കുന്നത്.