ഹോളിവുഡ്-മെയ്ഡ് ഇന്‍ ചൈന

929ഏക്കര്‍ സ്ഥലത്താണ് ഓറിയന്റല്‍ മൂവി മെട്രോപോളസ് ഒരുക്കിയിരിക്കുന്നത്.

സ്വന്തമായി ഒരു 'ഹോളിവുഡ്' നിര്‍മിച്ചിരിക്കുകയാണ് ചൈന. റിയല്‍ എസ്റ്റേറ്റ്, റിടെയില്‍, വിനോദവ്യവസായങ്ങളിലെ മുന്‍നിരക്കാരായ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പാണ് ഓറിയന്റല്‍ മൂവി മെട്രോപോളസ് എന്ന പേരില്‍ ലോകോത്തര നിലവാരത്തിലുള്ള സിനിമാനിര്‍മാണകേന്ദ്രം രാജ്യത്ത് തയ്യാറാക്കിയിരിക്കുന്നത്.929ഏക്കര്‍ സ്ഥലത്താണ് ഓറിയന്റല്‍ മൂവി മെട്രോപോളസ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോകള്‍ ഉള്‍പ്പെടുന്ന പ്രൊജക്ടില്‍ ചാര്‍ളി ചാപ്ലിന്‍, മെര്‍ലിന്‍ മണ്‍റോ, ബ്രൂസ് ലി തിടങ്ങിയ ലോകസിനിമയിലെ പ്രമുഖരുടെ ഭീമന്‍ ഛായാചിത്രങ്ങളും നിര്‍മിക്കുന്നുണ്ട്. ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, തീയറ്ററുകള്‍, യാച്ച് ക്ലബ്ബ് തുടങ്ങിയവയും ഓറിയന്റല്‍ മൂവി മെട്രോപോളസില്‍ ഉള്‍പ്പെടുന്നു. സിനിമാവ്യവസായത്തിന്റെ ഉന്നമനത്തിനായി ഇതാദ്യമായാണ് ചൈനയില്‍ ഭരണാധികാരികളും സ്വകാര്യ മേഖലയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 100സിനിമകളും ടിവി പരിപാടികളും ഇവിടെ നിര്‍മിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2016പകുതിയോടെ ഓറിയന്റല്‍ മൂവി മെട്രോപോളസിലെ സ്റ്റുഡിയോകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഏകദേശം 10ഓളം സിനിമകള്‍ ഇവിടെ നിര്‍മിച്ചുകഴിഞ്ഞു.