പവര്‍ 99 ഇനി മുംബൈയിലും...!!!

പവര്‍ 99 പെട്രോള്‍ ലഭ്യമാക്കുന്ന മൂന്നാമത്തെ നഗരമായി മുംബൈ

കൂടുതല്‍ കരുത്തും നേട്ടവും പ്രധാനം ചെയ്യുമെന്ന അവകാശവാദമുയര്‍ത്തിയ പവര്‍ 99 പെട്രോള്‍ ഇനി മുംബൈയിലും.ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് മുംബൈയിലെ എന്‍എസ് റോഡിലെ എച്ച്പി ഓട്ടോ കെയര്‍ സെന്ററിലാണ് പവര്‍ 99 പെട്രോള്‍ ലഭ്യമാക്കിയത്.എന്‍ഞ്ചിന്‍ കാലാവധി വര്‍ദ്ധിപ്പിക്കാന്‍ ഈ പെട്രോളിനാകുമത്രെ.ഒക്ടേന്‍ റേറ്റിംഗ് 99 ഉള്ളതാണീ പവര്‍ 99 പെട്രോള്‍.സാധാരണ പെട്രോളിനെക്കാള് ഇതിന് വിലയും കൂടുതലാണ് ഒരു ലിറ്ററിന് ഏകദേശെ 100 രൂപയോളം വിലയാകും.നേരത്തെ ബംഗളുരുവിലും പൂനെയിലും ഒക്ടേന്‍ 99 അവതരിപ്പിച്ചിരുന്നു.ഇതുപയോഗിച്ചാല്‍ എഞ്ചിന്‍ സാധാരണ പുറംന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ അളവ് കുറയും ഇത് വഴി പരിസ്ഥിതി മലീനീകരണം കുറയ്ക്കാനാകുമെന്ന് എച്ച് പി അധികൃതര്‍ പറയുന്നു.മികച്ച പ്രതികരണം ലഭിച്ചാല്‍ മറ്റ് നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിക്കുമെന്നും എച്ച് പി അറിയിച്ചു.നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവു ഉയര്ന്ന ഒക്ടേന് റേറ്റിംഗുള്ള പെട്രോളാണിത്