കനത്ത മഴയ്ക്ക് സാധ്യത...ജാഗ്രതൈ!

ഇടുക്കി,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വൈകിട്ടോടെ ഇടുക്കി,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉടൻ എത്തുമെന്നാണു നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതേസമയം ഉത്തരേന്ത്യയിൽ ഞായറാഴ്ച ഇടിയും കൊടുങ്കാറ്റോടും കൂടിയ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും കാറ്റും മഴയും ആഞ്ഞടിക്കുക. രാജസ്ഥാനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മണൽക്കാറ്റ് ശക്തമായി തുടരും. കാലാവസ്ഥയിലുണ്ടാകുന്ന പുതിയ മാറ്റം ഞായറാഴ്ച മുതൽ പ്രകടമാകും.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലായിരിക്കും മഴ കനക്കുക.കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും മിന്നലും കാറ്റും ഉണ്ടാകുമെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/