ഞാനാണിവിടെ അധികാരി ,എല്ലാവര്‍ക്കും മേധാവി

സ്കൂളുകളിൽ ഇനി ഹെഡ്മാസ്റ്റർ ഇല്ല; പകരം പ്രിൻസിപ്പൽ

സ്കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് ഇനി മുതല്‍ ഒരൊറ്റ മേധാവി .സ്കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .ഇതനുസരിച്ചു സ്കൂളിന്റെ മേധാവി പ്രിൻസിപ്പലായിരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കോളജുകളിൽ നിന്നു പ്രീഡിഗ്രി വേർപെടുത്തിയത് അതിനെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനായിരുന്നുഒന്നു മുതൽ 12 വരെ ഒറ്റ സംവിധാനമായി പ്രവർത്തിക്കണം. ഒരു സ്ഥാപനത്തിൽ രണ്ടു മേധാവികൾ ഗുണകരമല്ല.സ്കൂളിന്റെ മേധാവി പ്രിൻസിപ്പലാകുന്നതോടെ അവരെ സഹായിക്കാൻ ജീവനക്കാരില്ലാത്ത അവസ്ഥയ്ക്കും പരിഹാരമാകും. എയ്ഡഡ് സ്കൂളുകൾക്കു ഗവൺമെന്റ് എയ്ഡഡ് സ്കൂൾ എന്ന പേര് നൽകണമെന്ന അധ്യാപകരുടെ നിർദേശം പരിഗണിക്കും.അധ്യയന ദിവസങ്ങൾ വർധിപ്പിക്കാൻ കൂട്ടായ ശ്രമമാണു വേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു