Surprise Me!

Munroe Island Backwaters Canoe Tours

2018-05-27 4 Dailymotion

കായല്‍ കാഴ്ചകളിലെ വൈവിധ്യങ്ങളുമായി മണ്‍റോതുരുത്ത്. <br /><br />ചരിത്രമുറങ്ങുന്ന മണ്‍റോതുരുത്തിലൂടെ ഒരു തോണിയാത്ര <br /><br />കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന, തോടുകളാല്‍ കീറിമുറിച്ച തുരുത്തുകളുടെ കൂട്ടമാണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലിലെ ഹൗസ്ബോട്ട് സവാരിക്കിടെ മങ്ങിപ്പോയ പെരുമയാണ് മണ്‍റോതുരുത്തിന്‍റെത്. എന്നാല്‍ ഈ തോണി യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും.അഷ്ടമുടിക്കായലിന്റെ വിശാലമായ കാഴ്ച്ചയിലേക്കാണ് ഈ യാത്ര നിങ്ങളെ കൊണ്ട് പോകുന്നത്.തോടുകള്‍ക്ക് കുറുകെ ഇടവിട്ട്സ്ഥിതി ചെയ്യുന്ന പാലങ്ങല്‍ക്കടിയിലൂടെയാണ് തോണിയാത്ര. ബ്രിട്ടീഷ് നിര്‍മിതികളും പഴയപള്ളികളും പുരാതന ശേഖരങ്ങളുമടങ്ങുന്ന ചരിത്രമുറങ്ങുന്ന സ്ഥലമാണ് മണ്‍റോതുരുത്ത്. തുരുത്തിന്റെ ശില്പിയായ മണ്‍റോ സായിപ്പിന്റെ പഴയ ബംഗ്ലാവ് കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര പദ്ധതികളില്‍ ഒന്നാണ് 3 കിലോമീറ്റര്‍ നീളമുള്ള മണക്കടവ് സൈക്കിള്‍ പാത. .കണ്ടല്‍ കാടുകളെ അടുത്തററിയാനുംധാരാളം ജലസസ്യങ്ങളെ കാണുവാനും ഈ യാത്രയിലൂടെ കഴിയും.ചെറു വള്ളങ്ങളിലൂടെയുള്ള യാത്രയായത് കൊണ്ട് തുരുത്തിലിറങ്ങി സമയം ചിലവഴിക്കുവാനും സാധിക്കും .കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ യാത്രയായിരിക്കും ഇത്.

Buy Now on CodeCanyon