രക്ഷകനായി ഗഗന്‍ ദീപ്

ആള്‍ക്കൂട്ടത്തിന്റെ വര്‍ഗീയാക്രമണത്തില്‍നിന്ന് യുവാവിനെ രക്ഷിച്ച് മാതൃകയായി പോലീസ് ഓഫീസര്‍

സുഹൃത്തായ ഹിന്ദു യുവതിക്കൊപ്പം കാണപ്പെട്ട മുസ്ലിം യുവാവിനെയാണ് ആള്‍ക്കൂട്ടം തടഞ്ഞ് വെച്ച മര്‍ദിച്ചത് .എന്നാല്‍ ജനരോക്ഷം വകവെക്കാതെ യുവാവിനെ ചേര്‍ത്തുപിടിച് സാഹസികമായി രക്ഷപെടുത്തുകയായിരുന്നു പോലീസ് ഓഫീസിറായ ഗഗന്‍ദീപ സിംഗ്.ഉത്തരാഖണ്ഡിലെ രാംനഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തായ ഹിന്ദു യുവതിക്കൊപ്പം രാംനഗറിലെ ക്ഷേത്രപരിസരത്തുവെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്.ഹിന്ദു സംഘടനയില്‍പ്പെട്ട ഒരു വിഭാഗം കൂട്ടം ചേര്‍ന്ന് യുവാവിനെ അക്രമിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗഗന്‍ദീപ് സ്ഥലത്തെത്തിത്
സംഭവം സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനെ തുടര്‍ന്ന് നിരവധി പേര്‍ ഗഗന്‍ ദീപിനെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തി.യൂണിഫോമിലല്ലായിരുന്നുവെങ്കിലും യുവാവിനെ താന്‍ രക്ഷപ്പെടുത്തുമായിരുന്നു എന്ന് ഗഗന്‍ ദീപ് പറഞ്ഞു.യുവാവിനെ രക്ഷപെടുത്തിയില്ലായിരുന്നുവെങ്കില്‍ തന്‍റെ ഉത്തരവാദിത്തത്തില്‍ താന്‍ പരാജയപ്പെട്ടേനെയെന്നും അദ്ദേഹം വ്യക്തമാക്കി