Surprise Me!

activist aparna got cyber attack from allu fans

2018-05-27 4 Dailymotion

അല്ലു അര്‍ജുന്‍ ചിത്രത്തെ വിമര്‍ശിച്ച നിരൂപകയെ പഞ്ഞിക്കിട്ട് ആരാധകര്‍

അല്ലുഅര്‍ജുന്‍ ചിത്രത്തെ വിമര്‍ശിച്ച നിരൂപകക്ക് വധ ഭീഷണി

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ പറ്റി സമൂഹ മാധ്യമത്തിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന്‍ ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്ക് നേരെ സൈബര്‍ ആക്രമണം. മലയാളത്തിലേക്കു മൊഴി മാറ്റിയെത്തിയ ‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന സിനിമയെപ്പറ്റി സമൂഹ മാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നങ്ങളുടെ തുടക്കം.
അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണികള്‍.
എഴുത്തുകാരി പി ഗീതയുടെ മകളാണ് അപര്‍ണ.രണ്ടാഴ്ചയായി സമൂഹ മാധ്യമത്തിലൂടെ തുടരുന്ന ആക്രമണത്തിനെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഭീഷണികള്‍ പ്രവഹിക്കുകയാണ്.മാന്യതയുടെ അതിര്‍ വരമ്പുകളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള അശ്ലീല സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നത്.അപര്‍ണയുടെ വീടിന്റെ നാലു കിലോമീറ്റര്‍ പരിധിയില്‍ നിന്നു പോലും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്

Buy Now on CodeCanyon