Surprise Me!

Ernakulam turns to district of fruits

2018-05-28 4 Dailymotion

നാട്ടിലെങ്ങും തേന്‍ കനി...

നാട്ടിലെങ്ങും തേന്‍കനി: 15 ലക്ഷം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു

ജില്ലയിലാകെ തേന്‍കനികള്‍ നല്‍കുന്ന ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും ഒന്നിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം തൈകളാണ് നടുന്നത്. തേന്‍ കനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കു വേണ്ടി പ്രത്യേകം നഴ്‌സറികളിലാണ് തൈകള്‍ തയ്യാറാക്കുന്നത്.തൈകള്‍ നടാന്‍ മാത്രമല്ല മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തൈകള്‍ നനച്ച്‌ സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി വഴി സാധിക്കും.പ്ലാവ്, മാവ്, ആഞ്ഞിലി, പേര, സപ്പോട്ട, റമ്ബൂട്ടാന്‍, കശുമാവ്, മാംഗോസ്റ്റിന്‍, ഞാവല്‍, ചാമ്ബ, കൊക്കോ, ചതുരപ്പുളി, മാതളം, മധുരനാരങ്ങ, ലിച്ചി, കാര, ആത്ത, സീതപ്പഴം, പാഷന്‍ ഫ്രൂട്ട് തുടങ്ങി വിവിധ ഫലവര്‍ഗ്ഗങ്ങളാണ് ജില്ലയിലാകെ തേന്‍ കനിയുടെ ഭാഗമായി നട്ട് വളര്‍ത്തുന്നത്. കൂടാതെ കറിവേപ്പ്, ആര്യവേപ്പ്, മുരിങ്ങ, തെങ്ങ്, മഹാഗണി, നെല്ലി, ലക്ഷ്മിതരു തുടങ്ങിയ വൃക്ഷങ്ങളും വിതരണത്തിന് തയാറായിട്ടുണ്ട്.ജൂണ്‍ 5 മുതല്‍ തൈകളുടെ നടീല്‍ ആരംഭിക്കും

Buy Now on CodeCanyon