കടലമ്മ കുപിതയാണ്..ജാഗ്രതൈ !

കടല്‍ കയറുന്നു; ശംഖുമുഖത്ത് ബീച്ച് അപ്രത്യക്ഷമായി

ശംഖുമുഖം ബീച്ച് അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി. ബീച്ചിന്‍റെ ഭൂരിഭാഗം റോഡും കടല്‍ വിഴുങ്ങിക്കഴിഞ്ഞു. അതേസമയം ശംഖുമുഖം ബീച്ചിന്‍റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ എല്ലാസഹായവും നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം കടല്‍ രൗദ്രഭാവം പൂണ്ടതോടെ ശംഖുമുഖം ബീച്ച് പൂര്‍ണമായി ഇല്ലാതായി. നടപ്പാത വരെ കടല്‍ വിഴുങ്ങിക്കഴിഞ്ഞു.കൂറ്റന്‍ തിരമാലകള്‍ വന്‍ ശക്തിയോടെ ആഞ്ഞടിക്കുന്ന കാഴ്ചായണ് തീരമെങ്ങും.ഇതാദ്യമായാണ് കടല്‍ കരയേവിഴുങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.ദിവസവും ആയിരക്കണക്കിന് ആളുകളാണ് ശംഖുമുഖം ബീച്ചില്‍ എത്താറുള്ളത്. എന്നാല്‍ കടല്‍ ക്ഷോപിച്ചതോടെ ആളുകളുടെ എണ്ണത്തിലും വന്‍ കുറവാണ്. ബീച്ച് കാണാന്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്.ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ശംഖുമുഖം ബീച്ചിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകളെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീരത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു.