കൊലപാതകമറിയാതെ ചെങ്ങന്നൂര്‍

ചെങ്ങന്നൂരില്‍ കേബിള്‍ കണക്ഷനുകള്‍ മുറിച്ചുമാറ്റി

കെവിന്റെ കൊലപാതക വാര്‍ത്തക്ക് ചെങ്ങന്നൂരില്‍ അപ്രഖ്യാത വിലക്ക്. മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ മുറിച്ചു മാറ്റി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ ജനങ്ങള്‍ കെവിന്റെ കൊലപാതക വാര്‍ത്ത അറിയാതിരിക്കാന്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് സി പി ഐ എം പ്രവര്‍ത്തകര്‍ ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണം തടസ്സപ്പെട്ടു മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. ഇതോടൊപ്പം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഒപ്പരെട്ടെഴ്സ് പ്രതികരിച്ചു