ഇന്നെത്തും നിപ്പക്കെതിരെ ഓസ്ട്രെലിയക്കാരന്‍

നിപയ്ക്കെതിരെ പ്രതിരോധ മരുന്ന് ഇന്നെത്തും

നിപ്പ വൈറസിനെതിരെയുള്ള പ്രതിരോധമരുന്നു
ഓസ്ട്രേലിയയില്‍ നിന്ന് ഇന്ന് സംസ്ഥാനത്തെത്തുമെന്നു
സൂചന
ഹ്യൂമന്‍ മോണോക്ലോന്‍ ആന്റിബോടി എന്ന മരുന്നിന്റെ
50 ഡോസുകളാണ് കേരളത്തിലെക്കെത്തിക്കാന്‍ പോവുന്നത്
ഒസ്ട്രെലിയയില്‍ നിപ ബാദിച്ച 14 പേര്‍ക്ക് നല്‍കുകയും
വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്
ഓസ്ട്രലിയന്‍ സര്‍ക്കാര്‍ ഇത് വികസിപ്പിച്ചെടുതിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ മുഘേന ബന്ധപ്പെട്ടാണ് മരുന്നെത്തിക്കുന്നതു.
മരുന്നിനു നിലവില്‍ ലൈസന്‍സ് ഇല്ലെങ്കിലും അത്
ഉപയോഗിക്കാനുള്ള അനുമതി നേടിയിട്ടുണ്ട്.
അടുത്ത വര്‍ഷവും നിപ വരാനുള്ള സാധ്യത
തള്ളിക്കളയാനകില്ലെന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി
സച്ചിതാനന്ദന്‍ പറഞ്ഞു
ബംഗ്ലാദേശില്‍ കണ്ടെതിയതുപോലെയുള്ള നിപ വൈറസാണ്
ഇവിടെയും കണ്ടെത്തിയത്. പഴങ്ങള്‍ കഴിക്കുന്ന
വവ്വാലുകളിലാണ് ഇത്തരം വൈറസുകള്‍ സാദാരണയായി
ഉണ്ടാകുന്നത്. വൈറസുകള്‍ എല്ലാകാലത്തും
വവ്വാലുകളുടെ ശരീരത്തില്‍ ഉണ്ടാകും എന്നാല്‍ പ്രജനന
കാലത്താണു ഇവ പെരുകുന്നത്. ഈ സമയത്ത് ഇത്തരം
വവ്വാലുകള്‍ കഴിച്ച ഭക്ഷണത്തിലൂടെ ഇത് പകരാനുള്ള
സാദ്യതയുമുണ്ട്. എന്നാല്‍ പേരാംബ്രയിലെ വവ്വാലുകളില്‍
നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം
കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രജനന
കാലമാല്ലത്തതിനാലാണ് കണ്ടെത്താന്‍
സാധിക്കാതിരുന്നതെന്നാണ് വിശദീകരണം
നിപയുമായി ബന്ധപ്പെട്ട വിശദംശങ്ങള്‍ക്കായി ലോകത്തെ
പ്രമുഖ ആരോഗ്യ വിദഗ്ദരുമായി ബന്ധപ്പെട്ടു
കൊണ്ടിരിക്കുകയാണെന്നും സച്ചിതാനന്ദന്‍ പറഞ്ഞു.