After Qatar, UAE, Bahrain to issue 10-year self-sponsorship permit <br />ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിദേശികളെ വേണം. വിദേശികളില്ലാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ഈ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ കഴിഞ്ഞവര്‍ഷം വിദേശികളെ ആകര്‍ഷിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞാഴ്ച യുഎഇയും വിസകളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ബഹ്‌റൈനുമിതാ വിസാ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗള്‍ഫ് മേഖലകളിലേക്ക് വിദേശികള്‍ക്ക് ഇനിയും അവസരങ്ങളുടെ കൂമ്പാരം ബാക്കിയിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്. <br />