Surprise Me!

Chengannur election: LDF candidate Saji Cheriyan won

2018-05-31 3 Dailymotion

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍!

ചെങ്ങന്നൂര്‍ കൊയ്തെടുത്ത് എല്‍ ഡി എഫ് : റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെ ജയം

എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ട് റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ വിജയിച്ചു . വ്യാപക കള്ള വോട്ട് നടന്നു എന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വിജയകുമാര്‍ ആരോപിച്ചു . ബി ജെ പി - കോണ്‍ഗ്രെസ് മുന്‍തൂക്ക മേഖലയിലും എല്‍ ഡി എഫ് മുന്നേറി .. ഇത് സര്‍ക്കാരിന്റെ വിജയമെന്നു സജി ചെറിയാന്‍ .തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സിനും ബി ജെ പിക്കും എതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു .ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാനെന്നു വെള്ളാപ്പള്ളി നടേശന്‍.വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും വെള്ളാപ്പള്ളി . ഒറ്റയ്ക്ക് ജയിക്കാമെന്ന ബി ജെ പി അതിമോഹത്തിനു തിരിച്ചടി യാണ് ചെങ്ങന്നൂര്‍ പരാജയം എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ആഘോഷങ്ങള്‍ പരിധി വിടരുതെന്ന് സജി ചെറിയാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. ധാരണ അനുസരിച്ചോ അല്ലാതെയോ യു ഡി എഫ് വോട്ടുകള്‍ നഷ്ടമായി . എന്‍ എസ് എസ് ഉം ക്രൈസ്തവ സമൂഹവും ഒപ്പം നിന്നെന്നും സജി ചെറിയാന്‍.അതേസമയം പ്രതീഷിച്ച ഫലമല്ല വന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .എല്‍ ഡി എഫ് ന് ജനങ്ങള്‍ നല്‍കിയ പച്ച്ചക്കൊടിയാണ് തെരഞ്ഞെടുപ്പു ഫലമെന്നും നാടിന്റെ സമാധാനത്തിനും വികസനത്തിനും എല്‍ ഡി എഫ് ആണ് എന്നും തെളിഞ്ഞു എന്നും മുഖ്യ മന്ത്രി പ്രതികരിച്ചു .

Buy Now on CodeCanyon