വസന്തമാകാനൊരുങ്ങി മോദി <br /><br />പൂവായ് വിടര്‍ന്ന്‍ വസന്തമാകാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി <br /><br />പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഒരു ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ് സിംഗപ്പൂർ. ഡെൻഡ്രോബിയം നരേന്ദ്ര മോദി എന്നാണ് ചെടിയുടെ പേര്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണു ചെടിയുള്ളത്. 38 സെന്റിമീറ്റർ വരെ നീളത്തിൽ പൂവുകളുള്ള ഓർക്കിഡാണു ഡെൻഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയിൽ 14 മുതൽ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിവിധ മേഖലകളിൽ സഹകരിക്കുന്നതിനായുള്ള എട്ടു കരാറുകളിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവച്ചു. നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണിത്. മാനുഷികമൂല്യങ്ങൾ നഷ്ടപ്പെടുത്താതെ വേണം പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്നു മോദി ചൂണ്ടിക്കാട്ടി
