Surprise Me!

KSRTC creates record collection

2018-06-03 1 Dailymotion

തച്ചങ്കരി ഇഫക്റ്റ്

തച്ചങ്കരി ഇഫക്റ്റ് ഫലത്തില്‍ വന്നുതുടങ്ങി.വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെ എസ് ആര്‍ ടി സി

സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ട് നട്ടം തിരിഞ്ഞിരുന്ന കെ എസ് ആര്‍ ടി സി യുടെ അമരത്തേക്ക് ടോമിന്‍ ജെ തച്ചങ്കരിയെത്തിയപ്പോള്‍ അതിനെ അനുകൂലിച്ചവരേക്കാള്‍ എതിര്‍ത്തവരായിരുന്നു.ചുമതലയേറ്റെടുത്ത് തൊട്ടടുത്ത മാസത്തില്‍ തന്നെ കെഎസ്ആര്‍ടിസിയില്‍ മാറ്റത്തിന്‍റെ കാറ്റ് തുടങ്ങി. ഇന്ധന വില വര്‍ധന അടക്കമുള്ള പ്രതിസന്ധികള്‍ തളര്‍ത്തുമ്പോഴും പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.മേയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 185.61 കോടി ആയിരുന്നു.യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് തച്ചങ്കരി എടുത്ത തീരുമാനങ്ങളാണ് വരുമാന വര്‍ധനയുടെ പിന്നിലെന്നാണ് വിലയിരുത്തല്‍
കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് ഇന്‍സ്പെക്ടര്‍മാരെ പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വര്‍ധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടിഫെെഡ് അല്ലാത്ത റൂട്ടുകളില്‍ അവധി ദിവസങ്ങളില്‍ ബസുകള്‍ ഓടിച്ച വരുമാനമുണ്ടാക്കാനും കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്.
വര്‍ധിക്കുന്ന ഇന്ധന വിലയും വിദ്യാര്‍ഥികളുടെ സൗജന്യ യാത്രയുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത്

Buy Now on CodeCanyon