വറ്റല്‍ മുളകരച്ചാല്‍ ആഗ്രഹ സാഫല്യം ..

ഒരു പിടി വറ്റൽ മുളകുമായി ഇവിടേയ്ക്കെത്തിയാല്‍ ആഗ്രഹസാഫല്യം

മലർന്നു കിടക്കുന്ന ദേവീപ്രതിഷ്ഠയും വറ്റൽ മുളകരച്ചു വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹ സാഫല്യവും നടക്കുന്ന ക്ഷേത്രമാണ് അണ്ണാമലൈ മസാനി അമ്മന്‍ ക്ഷേത്രം.പൊള്ളാച്ചിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ, ആളിയാർ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുന്യക്ഷേത്രത്തിന്റെ സ്ഥാനം.ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തിൽ മണ്ണിൽ തീർത്ത വിഗ്രഹം മലർന്നു കിടക്കുന്ന രൂപത്തിലാണ്. കാൽച്ചുവട്ടിൽ ദേവിയുടെ പുത്രനെന്ന സങ്കല്പത്തിൽ ഒരു ചെറുരൂപവുമുണ്ട്.റെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മൻ കോവിലിൽ. മുളകരച്ച് വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.സങ്കടങ്ങൾ എഴുതി ദേവിയുടെ കൈയിൽ കൊടുക്കുന്നത് ദുരിതശമനത്തിനു നല്ലതാണെന്നും പറയപ്പെടുന്നു.ശ്രീരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ അമ്മൻ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ല രാമ-രാവണ യുദ്ധത്തിനു മുൻപ് ശ്രീരാമ ദേവൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ചൊവ്വയും വെള്ളിയുമാണ്. ജനുവരി മാസത്തിലാണ് ഉത്സവം നടക്കാറ്. ഉത്സവത്തിന്റെ അവസാന ദിനത്തിൽ തീയാട്ടവും ഇവിടെ നടക്കാറുണ്ട്.
തമിഴ് നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അന്ന് നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്.