പണിമുടക്കുന്ന വൃക്കകള്‍

വര്‍ധിച്ചു വരുന്ന വൃക്ക രോഗം

കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. നമ്മള്‍ നിസ്സാരമായി തള്ളിക്കളയുന്ന അകാരണമായ ക്ഷീണം മുതല്‍ ഉറക്കകുറവ്‌വരെ വൃക്കരോഗങ്ങള്‍ക്ക് കാരണമായേക്കാം.
വൃക്കരോഗത്തിന്റെ പിന്നില്‍ 40 ശതമാനം വരെയും ജനിതക ഘടകങ്ങള്‍ക്കും പാരമ്പര്യത്തിനും പങ്കുണ്ട്.വൃക്ക രോഗത്തിന്‍റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.
അകാരണവും നീണ്ടുനില്‍ക്കുന്നതുമായ ക്ഷീണമാണ് മറ്റൊരു വില്ലന്‍.വൃക്കക്കുണ്ടാകുന്ന തകരാര് മൂലം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വളര്‍ച്ച അവതാളത്തിലാകുന്നു .
ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കുന്നതില്‍ ചുവന്ന രക്താണുക്കള്‍ പരാജയപ്പെടുന്നതോടെ തലച്ചോറും പേശികളും ക്ഷീണിക്കുന്നു.ഇതാണ് ക്ഷീണം അനുഭവപ്പെടാന്‍കാരണം.വൃക്കകള്‍ ശരീരത്തില്‍ അധികമായുള്ള വെള്ളത്തെ പുറന്തള്ളുന്നത്തില്‍ പരാജയപ്പെടുന്നത് കൊണ്ട് മുഖത്തും കൈകാലുകളിലും നീര് വരാന്‍ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമായി തള്ളിക്കളയരുത്.
രാത്രിയില്‍ ഉറക്കം കുറയുന്നതിന് മറ്റു പല കാരണങ്ങളും വൈദ്യശാസ്ത്രം പറയുന്നുണ്ട്. അതിലൊന്ന്‍ വൃക്കരോഗമാണ് എന്ന് പറയുന്നിടത്താണ് പ്രശ്നത്തിന്റെ ഗൌരവവും.