the #1 network for Dailymotioners:

റമദാൻ വിട പറയുമ്പോൾ - അറബിക്കവിത ( ആശയ വിവർത്തനം By അമീൻ നജീബ് , കൊല്ലം)

بكتِ القلوبُ على وداعك حرقةً *** كيف العيونُ إذا رحلتَ ستفعلُ
കഠിന വിഷമത്തിൻ നിദാനമായ നിൻ വേർപാടിനാൽ ഹൃദയം തേങ്ങുന്നു.
നീ വിടവാങ്ങുന്ന ഈ അവസരത്തിൽ കണ്ണുകൾ എന്ത് ചെയ്യും❓

فعساكَ ربي قد قبلت صيامنا *** وعساكَ كُلَّ قيامنا تتقبَّلُ

രക്ഷിതാവേ ഞങ്ങളുടെ വൃതവും നമസ്ക്കാരവും നീ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു

إن كانَ هذا العامَ أعطى مهلةً *** هل يا تُرى في كُلِّ عامٍ يُمهِلُ؟

ഹേ മനുഷ്യാ.. ഈ വർഷം നിനക്ക് അവസരം നൽകപ്പെട്ടപോലെ എല്ലാ വർഷങ്ങളിലും അവസരം നൽകപ്പെടുമെന്ന് നീ കരുതുന്നുവോ?

لا يستوي من كان يعملُ مخلصاً *** هوَ والذي في شهره لا يعملُ

ഈ മാസത്തിൽ നിഷ്കളങ്കതയോടും കളങ്കനിർഭരതയോടും പ്രവർത്തിക്കുന്നവരും അങ്ങനെ പ്രവർത്തിക്കാത്തവരും സമമാവുകയില്ല

رمضانُ لا تمضي وفينا غافلٌ *** ما كان يرجو الله أو يتذلَّلُ

ഹേ റമളാൻ...
നമ്മുടെ ഇടയിലുള്ള അശ്രദ്ധൻ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് വഴിപ്പെടുന്നത് വരെ നീ കടന്നു പോകല്ലേ...

رمضانُ لا أدري أعمري ينقضي *** في قادم الأيامِ أم نتقابلُ!!

ഹേ റമളാൻ... നിന്റെ അടുത്ത വരവിന് മുമ്പ്
വരും നാളുകളിൽ എന്റെ ആയുസ്സ് തീർന്നു പോകുമോ അതല്ല നിന്നെ സന്ധിക്കാൻ എന്റെ ആയുസ്സ് അവശേഷിക്കു മോയെന്നെനിക്കറിയില്ല................