Expensive Flops Super Cars In India<br />ഇതുവരെയും ഒരൊറ്റ ഉടമയെ പോലും കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ടോ? ഇല്ലെന്നു തീരുമാനിക്കാന്‍ വരട്ടെ. ഔദ്യോഗികമായി ഇന്ത്യയില്‍ എത്തിയിട്ടു കൂടി ഒരാളും വാങ്ങാന്‍ ചെല്ലാത്ത ഒരുപിടി കാറുകളുണ്ട് വിപണിയില്‍. പറഞ്ഞു വരുന്നത് ഇന്ത്യന്‍ വിപണിയില്‍ ഉടമകളെ കണ്ടെത്താന്‍ വിഷമിച്ച അഞ്ചു വിലയേറിയ കാറുകളെ കുറിച്ച്.
