Surprise Me!

junk food culture may causes cancer

2018-06-20 2 Dailymotion

നമുക്ക് വേണ്ട ജങ്ക് ഫുഡ്‌

കുട്ടികളെ കൊതിപ്പിച്ചു കൊള്ളുന്ന ജങ്ക് ഫുഡ്‌

ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം മൂലം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഫാസ്റ്റ്ഫുഡ്‌ സംസ്കാരം അതിവേഗം പടര്‍ന്നു പിടിച്ച നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളിലാണ് പൊണ്ണത്തടി ഏറ്റവും കൂടുതലായി കണ്ടെത്തിയത്.എന്നാല്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന കുട്ടികളില്‍ ശാരീരികമായ ഇത്തരം മാറ്റങ്ങള്‍ ഇല്ലെന്ന് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസേര്‍ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.70 ശതമാനത്തോളം കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാതെയാണ്‌ രാവിലെ സ്കൂളില്‍ പോകുന്നത്.ഇവരില്‍ ഭൂരിഭാഗവും 30-35 വയസിനകം തന്നെ ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമയാകുമെന്നും പഠനം പറയുന്നു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ രക്‌തസമ്മർദവും കൊളസ്‌ട്രോളും പ്രമേഹവും കണ്ടെത്തുന്ന സാഹചര്യമാണ് നിലവില്‍.കായികമായ കളികളും വ്യായാമവും കുട്ടികള്‍ക്ക് ലഭിക്കാത്തതും ഫാസ്റ്റ് ഫുഡ്‌ സംസ്കാരവുമാണ്‌ അവരെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.ജങ്ക് ഫുഡ്‌ സംസ്കാരം ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗ സാധ്യതക്കൊപ്പം തന്നെ കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്‌

Buy Now on CodeCanyon