Surprise Me!

മിസിരിലെ രാജന് ചെച്‌നിയുടെ പൗരത്വം

2018-06-24 2 Dailymotion

മിസിരിലെ രാജനെന്ന ഒമനപ്പേരുള്ള മുഹമ്മദ്‌ സലാഹിന് അപൂര്‍വ സമ്മാനമൊരുക്കിയിരിക്കുകയാണ് ചെച്‌നിയുടെ തലവന്‍. ചെച്‌നിയുടെ പൗരത്വം സമ്മാനിച്ചാണ് സലാഹിനോടുള്ള ആദരം പ്രകടിപ്പിച്ചത്

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിന് റഷ്യന്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്തു കൊടുത്ത മിസ്‌റിലെ ആ രാജകുമാരനാണ് മുഹമ്മദ്‌ സലാഹ്.
ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ അമരത്ത് നില്‍ക്കുന്ന മുഹമ്മദ് സലാഹിനാണ് ഇപ്പോള്‍ അപൂര്‍വ ആദരം ലഭിച്ചിരിക്കുകയാണ്. ചെച്‌നിയുടെ തലവന്‍ റംസാന്‍ കാദിറോവ് ഈജിപ്ത് താരങ്ങള്‍ക്ക് വേണ്ടി നടത്തിയ വിരുന്നിനിടെയാണ് സലാഹിന് ചെച്‌നിയയുടെ പൗരത്വം സമ്മാനിച്ച് ആദരം പ്രകടിപ്പിച്ചത്. ഇക്കാര്യം റംസാന്‍ കാദിറോവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്ന സലാഹിന്റെയും മറ്റു താരങ്ങളുടെയും വീഡിയോ ചൈ്‌നിയ പുറത്ത് വിട്ടു. റഷ്യയിലെ വിവാദ പ്രവശ്യയാണ് ചെച്‌നിയ. പൗരത്വം സ്വീകരിച്ചതിനെ സംബന്ധിച്ച് സലാഹ് മനസ് തുറന്നിട്ടില്ല. 2017 ഒക്ടോബര്‍ പത്തിന്‌ ഈജിപ്തിലെ ജനങ്ങള്‍ നേരിട്ടുകണ്ടു രാജകുമാരനാണ് മുഹമ്മദ്‌ സലാഹ്. 1990ന് ശേഷം 2018ല്‍ റഷ്യയിലെ മഞ്ഞുപെയ്യുന്ന മൈതാനങ്ങളില്‍ പന്തു തട്ടാന്‍ ഞങ്ങളുമുണ്ടാവുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ഒരു രാജ്യത്തിന്റെ അഭിമാനമായിമാറിയ അവനെ മിസ്‌റിലെ രാജകുമാരനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നു.

Buy Now on CodeCanyon