New organisation in Malayalam film <br />അമ്മയുടെ വാര്‍ഷിക യോഗം അടുത്തിടെയായിരുന്നു നടന്നത്. മാധ്യമങ്ങളെ പോലും മാറ്റിനിര്‍ത്തി അതീവ രഹസ്യമായാണ് യോഗം നടത്തിയത്. യോഗത്തിനിടയിലെ ചിത്രങ്ങള്‍ പോലും ആദ്യദിനം പുറത്തുവന്നിരുന്നില്ല. താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളാവട്ടെ ക്ഷണനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ഇന്നസെന്റിന്റെ പിന്‍ഗാമിയായി എത്തിയ മോഹന്‍ലാലിന് തുടക്കം മുതല്‍ തന്നെ എതിര്‍പ്പുകളും രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. സംഘടനയിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. <br />#Amma #WCC
