സാംസംഗിനെതിരെ ഗുരുതര ആരോപണവുമായി ഉപഭോക്താക്കള്‍ <br /><br />ഗാലറിയിലെ ചിത്രങ്ങള്‍ അനുവാദമില്ലാതെ അയക്കുന്നു <br /><br />സാംസഗ് മൊബൈല്‍ ഫോണിനെതിരെ ഗുരുതരമായ സാങ്കേതിക തകരാര്‍ ആരോപിച്ചു കൊണ്ട് ഉപഭോക്താക്കള്‍ രംഗത്ത്.ഉടമകളുടെ അനുവാദമില്ലാതെ ഗാലറിയിലെ ചിത്രങ്ങള്‍ ചില കോണ്ടാക്ടുകളിലേക്ക് അയക്കുന്നു എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് യു എസിലെ ഉപഭോക്താക്കള്‍ പരാതി നല്‍കി.ഗുരുതരമായ സാങ്കേതിക തകരാറിന്റെ അമ്പരപ്പിലാണ് ഉപഭോക്താകള്‍.ഗാലക്സി എസ് 9 , ഗാലക്സി എസ് 9 പ്ലസ് എന്നീ ഫോനുകലിലാണ് പുത്തന്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.മൊബൈല്‍ ഫോണില്‍ തകരാര്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ വിവരം കമ്പനിയുടെ ഹെല്പ് ലൈനില്‍ അറിയിക്കാന്‍ സാംസഗ് ഉപഭോക്താക്കളെ അറിയിച്ചിരുന്നതായി ടി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചെങ്കിലും ഔദ്യോഗിക പ്രതികരണത്തിന് കമ്പനി ഇതുവരെ തയ്യാറായിട്ടില്ല