ഫോട്ടോ ഷൂട്ടിനിടെ മോഡലിനെ സ്രാവ് കടിച്ചു

സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കഴിയുന്ന കുളത്തില്‍ വച്ചാണ് മോഡലിനെ സ്രാവ് ആക്രമിച്ചത്

അവധിയാഘോഷിക്കാനെത്തിയ മോഡലിനെ ഫോട്ടോ ഷൂട്ടിനിടെ സ്രാവ് കടിച്ചു.കരീബിയന്‍ രാഷ്ട്രമായ ബഹാമാസില്‍ ആണ് സംഭവം. സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാന്‍ എത്തിയ കാതറിന എല്ലയ്ക്കാണ് ഫോട്ടോ ഷൂട്ടിനിടെ സ്രാവിന്‍റെ ഏറ്റത്. ബഹമാസിലെ സ്റ്റാനിയാല്‍ കേ എന്ന നഗരത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കഴിയുന്ന കുളം.ചിലപ്പോഴെങ്കിലും ഈ സ്രാവുകള്‍ അപകടകാരികള്‍ ആയേക്കാം എന്ന് മുന്നറിയിപ്പുണ്ടായിരുന്നു.മുന്നറിയിപ്പ് അവഗണിച്ച് കുളത്തിലിറങ്ങിയ കാതറിന്‍ നീന്തുന്നതിനിടെ ഒരു സ്രാവ് നീന്തിയെത്തി കാതരിന്റെ കൈയ്യില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു.സ്രാവിനെ തട്ടി മാറ്റി കാതറിന്‍ നീന്തി കരയ്ക്കെത്തുകയായിരുന്നു.കരയില്‍ നിന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വയറല്‍ ആകുകയാണ്.