എന്താണ് ഫാന്റം നോട്ടിഫിക്കേഷന്‍ സിന്‍ഡ്രോം?

ആളുകള്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടെന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്.

ഫോണില്‍ നോട്ടിഫിക്കേഷനുകളൊന്നും വരാത്തപ്പോഴും തന്റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ടെന്നുള്ള തോന്നല്‍ ആണ് ഫാന്റം നോട്ടിഫിക്കേഷന്‍ സിന്‍ഡ്രോം. ഫാന്റം റിങിങ് സിന്‍ഡ്രോം, ഫാന്റം വൈബ്രേഷന്‍ സിന്‍ഡ്രോം എന്നെല്ലാമുള്ള പേരുകളില്‍ ഈ തോന്നല്‍ അറിയപ്പെടുന്നു. ആളുകള്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടെന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു കാരണവും ഫാന്റം വൈബ്രേഷന്‍ സിന്‍ഡ്രോമിനില്ല. സാങ്കേതിക വിദ്യയോടുള്ള അമിതമായ സാമീപ്യമാണ് സമാനമായ തോന്നലുകള്‍ക്ക് കാരണമാകുന്നത്.തലച്ചോറിലെ ചില സിഗ്നല്‍ വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെന്ന അനുമാനങ്ങള്‍ ചില ഗവേഷകര്‍ മുന്നോട്ട് വെക്കുന്നു.