ഈ അത്ഭുതം ബ്രസീലിലോ അര്‍ജന്റീനയിലോ?

ഇഗാസു വെള്ളച്ചാട്ടം ഒരു അത്ഭുതമാണ്; ബ്രസീലും അര്‍ജന്റീനയും ഒരുമിച്ചു ലോകത്തിനു സമ്മാനിക്കുന്ന ഒരു അത്ഭുതം

രണ്ടേമുക്കാല്‍ കിലോമീറ്റര്‍ വീതിയും 270 ഓളം വെള്ളച്ചാട്ടങ്ങളുടെ സമുച്ചയവും ആണ് ഇഗാസു. ഈ വെള്ളച്ചാട്ടങ്ങളുടെ അഞ്ചില്‍ ഒന്ന് ഭാഗം ബ്രസീലിലും ബാക്കി അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്നു.അഗ്നി പര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഭൂമിയില്‍ വീണ വലിയ മുറിവാണ് ഇഗാസു വെള്ളച്ചാട്ടമായി രൂപപരിണാമം വന്നതെന്ന് പഠനങ്ങള്‍ പറയുന്നു.വെറും കച്ചവടക്കണ്ണോടെ ഈ ഇഗാസൂ വെള്ളച്ചാട്ടത്തെ കാണാതെ ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന രീതിയിലാണീ ലോകാത്ഭുതക്കാഴ്ച കാണാന്‍ ഈ രണ്ടു രാജ്യങ്ങളും അവസരം ഒരുക്കുന്നത്. വളരെ കൃത്യമായി കാര്യങ്ങള്‍ നടക്കുകയും, വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന ഗവ: ഉടമസ്ഥതയില്‍ ഉള്ള നാഷണല്‍ പാര്ക്കാന് ഇഗാസൂ. ഈ വെള്ളച്ചാട്ടങ്ങളുടെ പതന കേന്ദ്രത്തിലേക്ക് ബോട്ടില്‍ പോയി സാഹസികത അനുഭാവിഒക്കാനുള്ള അവസരമുണ്ട് .ഇഗാസു വെള്ളച്ചാട്ടത്തിന്റെ സമീപ ദൃശ്യം ലഭിക്കുന്നത് അര്‍ജന്റീനയില്‍ നിന്നാണെങ്കില്‍ ബ്രസീല്‍ സമ്മാനിക്കുന്നത് വിശാലവും മാസ്മരികവുമായ ദൂരെക്കാഴ്ചയാണ്.