വ്യാജ എഞ്ചിനീയറിംഗ് കോളേജുകള്‍ 277!

ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്

രാജ്യത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത് 277 വ്യാജ കോളേജുകള്‍.66 കോളേജുകള്‍ ആണ് ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഒരു കോളേജ് പോലും പട്ടികയില്‍ ഇല്ല. എന്നാല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 11 കോളേജുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്ന് കണക്കുകള്‍ പറയുന്നു. മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രി സത്യപാല്‍ സിംഗ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.യു.ജി.സി ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നുണ്ട്.ആള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷനന്‍റെ അനുമതിയില്ലാതെ നിരവധി കോളേജുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അടിയന്തിരമായി അനുമതി വാങ്ങിയില്ലെങ്കില്‍ ശക്തമായ നടപടി എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.