Surprise Me!

no need of proof document for adhaar updation

2018-08-02 0 Dailymotion

ആധറിലെ വിലാസം മാറ്റാന്‍ ഇനി നിശ്ചിത വിലാസം തെളിയിക്കുന്ന രേഖ നല്‍കേണ്ടതില്ല. രഹസ്യ പിന്‍ ഉപയോഗിച്ച് വിലാസം മാറ്റുന്ന രീതി പരീക്ഷണാടിസ്ഥാനത്തില്‍ 2019 ജനുവരി മുതല്‍ പദ്ധതി തുടങ്ങും. നിശ്ചിത രേഖ കൈവശമില്ലാത്തവര്‍ വിലാസം മാറ്റുന്നതിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ലഭിക്കുന്ന രഹസ്യ പിന്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.2019 ഏപ്രില്‍ മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.വാടകയ്ക്കു താമസിക്കുമ്പോഴും ജോലിക്കായി വിവിധയിടങ്ങളിലേയ്ക്ക് പോകുമ്പോഴും വിലാസം മാറ്റാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.

Buy Now on CodeCanyon