Surprise Me!

സോഷ്യൽ മീഡിയയിലൂടെ സഹായം തേടി വീട്ടമ്മയും കുഞ്ഞും

2018-08-16 189 Dailymotion

flood in pathanamthitta, people need help <br />പത്തനം തിട്ടയിൽ ഗുരുതരമാണ് സ്ഥിതിഗതികള്‍. പമ്പാ തീരത്തെ വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉള്‍പ്പടെ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാര്‍ജും കഴിയാനായതോടെ പ്രതിസന്ധി രൂക്ഷമായി. പുറത്തേക്കും ബന്ധപ്പെടാന്‍ ആര്‍ക്കും കഴിയുന്നില്ല. നിലവിലെ വെള്ളത്തിന്റെ വരവ് കാരണം രക്ഷാ പ്രവര്‍ത്തകര്‍ക്കോ സൈനികര്‍ക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. റാന്നിയില്‍ പോലും അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതാണ് വാര്‍ത്തകള്‍. ഒറ്റപ്പെട്ട് കിടക്കുന്നവര്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. <br />#KeralaFloods

Buy Now on CodeCanyon