Surprise Me!

Hero duet 125 renamed as destini 125

2018-08-20 8 Dailymotion

വിപണിയിലേക്ക് ഡ്യുവറ്റ് 125 അല്ല; ഹീറോ ഡെസ്റ്റിനി 125

സ്‌കൂട്ടര്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ പുതിയ ഡ്യുവറ്റ് 125 , മയെസ്‌ട്രൊ 125 മോഡലുകളെ അവതരിപ്പിച്ച് ഹീറോ

ഇരു മോഡലുകളും വിപണിയില്‍ വരാനിരിക്കെ ഡ്യുവറ്റ് 125 -നെ ഡെസ്റ്റിനി 125 എന്ന പേരില്‍ ഹീറോ പുനര്‍ നാമകരണം ചെയ്തിരിക്കുകയാണ്. ദീപാവലിക്ക് മുമ്പെ ഇരു മോഡലുകളും വിപണിയിലെത്തും.ഡിസൈന്‍ മുഖത്ത് ലളിതമായ ശൈലിയാണ് ഡെസ്റ്റിനി പിന്തുടരുന്നത്.സില്‍വര്‍ അലങ്കാരമുള്ള മുന്‍ ഏപ്രണിലാണ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം. സീറ്റുകള്‍ക്ക് ഇരട്ടനിറമാണ്. സില്‍വര്‍ ഹീറ്റ് ഷീല്‍ഡുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ഡെസ്റ്റിനിയുടെ രൂപഭാവത്തെ സ്വാധീനിക്കുന്നുണ്ട്. 124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 -ല്‍.

എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിവയും മോഡളിലില്‍ ഉണ്ടാകും. കൂടാതെ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി ഇരുടയറുകളിലും ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്.ഓപ്ഷന്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് മോഡലില്‍ കമ്പനി നൽകിയേക്കും. ഏകദേശം 62,000 രൂപ ഹീറോ ഡെസ്റ്റിനി 125 -ന് വിപണിയില്‍ വില.

Buy Now on CodeCanyon