കുട്ടനാടിൽ ബോട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു

സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഏറ്റവും അധികം റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ ബോട്ടില്‍ റേഷന്‍ കട ആരംഭിച്ചു.

ഇനി റേഷന്‍ ഒഴുകി സഞ്ചരിക്കുന്ന ബോട്ടില്‍ അതത് സ്ഥലങ്ങളിലെത്തും. റേഷന്‍ വിതരണം സുഗമമായി നടത്താനായുള്ള പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. കുട്ടനാട് താലൂക്കിലായിരുന്നു വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.

പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാമ്പുകള്‍ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായും, വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു..62 കോടിയോളം രൂപയുടെ സാധനങ്ങള്‍ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തൽ.

സംസ്ഥാനത്തെ 80.78 ലക്ഷം കാര്‍ഡു ഉടമകളില്‍ നിന്നും 71.52 ലക്ഷം പേര്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇ-പോസ് വന്നതിന് ശേഷമുള്ള റെക്കാര്‍ഡ് വിതരണമാണിത്. സംസ്ഥാനത്ത് സൗജന്യ റേഷന്‍ ഇതുവരെ വാങ്ങിയത് ആകെ.15.95 ലക്ഷം കുടുംബങ്ങളാണ്.