ചെവിക്കുള്ളിൽ ചിലന്തി വല

ദീർഘനേരത്തെ പരിശ്രമത്തിനൊടുവില്‍ ചിലന്തിയെ ചെവിക്കുള്ളിൽ നിന്നും പുറത്തെ

ടുത്തു .

ചെവി വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ ചെവിക്കുള്ളിൽ ചിലന്തി വല.
ചൈനയിലെ ലിയോണിംഗ് പ്രവശ്യയിലെ ഡാലിയാനിലുള്ള ഡാലിയാൻ സെൻട്രൽ ആ

ശുപത്രിയിലാണ് തന്റെ ചെവിയിൽ അസ്വസ്തത തോന്നുന്നുവെന്ന് പറഞ്ഞ് അറുപതുകാരന്

ചികിത്സയ്ക്ക് എത്തിയത്.വിശദമായ പരിശോധനയ്ക്കൊടുവിലാണ് ചെവിയിൽ കയറി

പ്പറ്റിയ ചിലന്തി ഇതിനുള്ളിൽ വല നിർമിച്ചിരിക്കുന്നുവെന്ന് ഡോക്ടർമാർ കണ്ടു പിടിച്ചത്.

ചെവിക്കുള്ളിൽ പ്രാണിയോ മറ്റെന്തങ്കിലും കയറികൂടിയതാകാമെന്ന് ഡോക്ടർമാർ കരു

തിയെങ്കിലും ഒരു ചിലന്തി കയറുമെന്ന് ഡോക്ടർമാർ ഒരിക്കലും കരുതിയിരുന്നില്ല.
ചെവിയിലെ പ്രശ്നം അസഹനീയമായതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ എ

ത്തിയത്.ആദ്യമൊക്കെ അസ്വസ്ത തോന്നിയിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ലെ

ന്നാണ് ചികിത്സ തേടിയെത്തിയയാൾ പറഞ്ഞത്. ദീർഘനേരത്തെ പരിശ്രമത്തിനൊടുവി

ലാണ് ചിലന്തിയെ ചെവിക്കുള്ളിൽ നിന്നും പുറത്തെടുക്കുവാനായത്. അദ്ദേഹത്തിന്റെ

ചെവിക്ക് ഒരുവിധത്തിലുമുള്ള കുഴപ്പമില്ലെന്ന് ചികിത്സനടത്തിയ ഡോക്ടർ വ്യക്തമാക്കി.

പ്രാണി പോലുള്ള ജീവികൾ ചെവിക്കുള്ളിൽ വീണതിനെ തുടർന്ന് നിരവധിയാളുകൾ

ചികിത്സ തേടി ആശുപത്രിയിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരാളുടെ ചെവിയിൽ

നിന്നും ചിലന്തിയെ കണ്ടെത്തുന്നതെന്ന് ഡോക്ടർ അറിയിച്ചു.