Surprise Me!

ഒരാഗ്രഹം മാത്രം ബാക്കിയാക്കി ക്യാപ്റ്റൻ രാജു വിടപറഞ്ഞു

2018-09-17 2 Dailymotion

Captain Raju Biography
സഹനടനായും വില്ലനായും തുടങ്ങിയ സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു ക്യാപ്റ്റൻ രാജു അവതരിപ്പിച്ചത്. നാലു പതിറ്റാണ്ട് നീണ്ടുനിന്ന ക്യാപ്റ്റൻ രാജുവിന്റെ കലാജീവിതത്തിൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളായിരുന്നു. 68ാം വയസ്സിൽ ലോകത്ത് നിന്ന് വിടപറയുമ്പോൾ ഒരു ആഗ്രഹം മാത്രം ബാക്കിയാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്.

ആർമിയിൽ നിന്ന് വിരമിച്ചപ്പോൾ നേരെ എത്തിയത് വെള്ളിത്തിരയുടെ ലോകത്തേയ്ക്ക്. അവിടെ കൊലപാതകിയായും കസ്റ്റംസ് ഓഫീസറായും അധോലോക നായകനായും പോലീസുകാരനായുമെത്തി പ്രേക്ഷകരുടെ മനസിൽ ഇടംനേടി. നസീർ സാറിനെ കാണണമെന്ന ആഗ്രഹവുമായെത്തി രക്തം എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചു. പുതുമുഖ നായകാനായ ക്യാപ്റ്റൻ രാജുവിന്റെ സംഘട്ടന രംഗങ്ങൾ കണ്ടു ആവേശമൊക്കെ കൊള്ളാം പക്ഷേ സൂക്ഷിക്കണമെന്ന നസീർ സാറിന്റെ ഉപദേശംനെഞ്ചോട് ചേർത്തു.
പതിവിന് വിപരീതമായി വില്ലത്തരത്തിന് പുതുമാനം നല്‍കിയ താരം കൂടിയാണ് ക്യാപ്റ്റന്‍ രാജു. പവനായി ശവമായി എന്ന ഡയലോഗ് ഇന്നും നമ്മള്‍ ഉപയോഗിക്കാറുണ്ട്.
#CaptainRaju

Buy Now on CodeCanyon