തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന് ചില സൂചനകള്‍<br><br>മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ . ഇപ്പോള്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന സൂചനകള്‍ നല്‍കി കൊണ്ടാണ് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ഹിന്ദി തലക്കെട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നു എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്.''ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ'' എന്ന് അഭിസംബോധന ചെയ്യുന്ന ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.<br>സൂര്യ ഒരു കമ്മാന്‍ഡോ വേഷവും മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷവുമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത് എന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു.<br>സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.ആര്യ, ബോമന്‍ ഇറാനി സമുദ്രക്കനി എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. സയേഷയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പത്തോളം രാജ്യങ്ങളില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇംഗ്ലണ്ട്, ന്യൂയോര്‍ക്ക്, ബ്രസീല്‍, ന്യൂഡല്‍ഹി,ഹൈദരബാദ് എന്നീ സ്ഥലങ്ങള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.
