Surprise Me!

പുത്തന്‍ സാന്‍ട്രോയെ ഒക്ടോബര്‍ 23-ന്

2018-10-11 0 Dailymotion

എഎംടി ട്രാന്‍സ്മിഷനില്‍ ഹ്യുണ്ടായുടെ ആദ്യ കാറെന്ന പ്രത്യേകതയും 2018 സാന്‍ട്രോയ്ക്കുണ്ട്<br><br>റിപ്പോര്‍ട്ടുകള്‍ പ്രകാരം പെട്രോള്‍ എന്‍ജിനില്‍ ആകെ അഞ്ചു വകഭേദങ്ങളില്‍ സാന്‍ട്രോ നിരത്തിലെത്തും. ഇതില്‍ മിഡ് സ്‌പെക്ക് മാഗ്ന, സ്‌പോര്‍ട്‌സ് വകഭേദങ്ങള്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനില്‍ സ്വന്തമാക്കാം. ബാക്കി മൂന്ന് വകഭേദങ്ങളും മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ലഭ്യമാകു. വിലയില്‍ മാനുവലിനെക്കാള്‍ ഓട്ടോമാറ്റിക്കിന് 30,000 രൂപയോളം വര്‍ധിക്കുമെന്നാണ് സുചന. സിഎന്‍ജി സാന്‍ട്രോയ്ക്കും അഞ്ച് പതിപ്പുണ്ട്. എന്നാല്‍ എഎംടി ഗിയര്‍ബോക്‌സ് ഇതിലില്ല. പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും പുതിയ മോഡലിനുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 2018 സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ സിഎന്‍ജി വകഭേദത്തിലും പുതിയ സാന്‍ട്രോ ലഭ്യമാകും. 5500 ആര്‍പിഎമ്മില്‍ 59 ബിഎച്ച്പി പവറും 4500 ആര്‍പിഎമ്മില്‍ 84 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും. 30.5 കിലോമീറ്റര്‍ മൈലേജാണ് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി വകഭേദത്തില്‍ കമ്പനി പറയുന്നത്.

Buy Now on CodeCanyon